അനില്‍ കുര്യാത്തിയുടെ വിപ്ലവകവിതകള്‍

Pages

Thursday, December 31, 2009

അഗ്നിയായ് പടരും ഞാന്‍


ഇന്നലെ

പ്രഭാത ഭക്ഷണത്തിനായ്‌
നിനക്ക് സമര്‍പ്പിച്ചത്
ഇന്നെനിക്കു വേണ്ടാത്ത
തലച്ചോര്‍ ആയിരുന്നു

അത്താഴത്തിനു വീര്യം പകരാന്‍
നിനക്ക് സോമരസമായ്
ഞാന്‍ പകര്‍ന്നത്,...
കടും ചുവപ്പാര്‍ന്ന ..
എന്‍റെ ചുടു ചോരയായിരുന്നു

എന്‍റെ തലച്ചോര്‍ ഭക്ഷിച്ചു ,...
ചോരകുടിച്ച് ,...
നീ ശാന്തനായ്‌ മയങ്ങിയപ്പോള്‍

അശാന്തമായ ഇരുളിന്‍റെ
ബലിതറകളില്‍.....
ഞാന്‍ അടവച്ചത്
നാളെയുടെ ചുവപ്പന്‍ പ്രതീക്ഷകളെയാണ്

വിടര്‍ന്നതോ........
ഇന്നെന്‍റെ ഹൃദയത്തെ
ആഴത്തില്‍ മുറിപ്പെടുത്തിയ
കശാപ്പുകാരന്‍റെ കുശാഗ്രതകള്‍

പിന്നില്‍ നിന്നെന്‍റെ
മുതുകു പൊളിച്ചു നീ
ഹൃദയത്തിലേക്കാഴ്ത്തിയ
കത്തിമുനയില്‍
നനവായ് പടര്‍ന്നത്
ഒരു ജനതയുടെ മിഴിനീരായിരുന്നു

അറിയുക നീ ,...
നിനക്കായവര്‍ ഒരുക്കിയ
സിംഹാസനത്തിനു മുകളില്‍
ഘനീഭവിച്ച ഒരു കരി മേഘമായ്
ഞാനുണ്ടാകും

പെയ്തു നിറയാനല്ല
അഗ്നിയായ് വര്‍ഷിച്ചു
നിന്നിലെ തിന്മകളെ ചാരമാക്കി
ആ ഭസ്മതൂളികളില്‍ നിന്നും
ഉണ്മയെ ഉണര്‍ത്തി
ഈ ലോകത്തിനു കാഴ്ചയായ്
സമര്‍പ്പിക്കാന്‍

7 പേര്‍ അഭിവാദ്യം അര്‍പ്പിച്ചു:

Umesh Pilicode said...

കൊള്ളാം ആശംസകള്‍

നാട്ടുവഴി said...

ലാല്‍ സലാം

Vijayan Naniyoor said...

ചൂഷണ രഹിതമായ ഒരു സംസ്ക്കാരം പുലര്‍ന്നുകാണാന്‍
മനസ്സും ശരീരവും സമര്‍പ്പിച്ച് കാല യവനികയ്ക്കുള്ളില്‍
മറഞ്ഞ പോയ ധീരവിപ്ലവകാരികള്‍ക്ക് ആദരപൂര്‍വം
സമര്‍പ്പിക്കലാവട്ടെ ഈ ഇങ്ക്വിലാബ് സിന്ദാബാദ്‌.
ആശംസകള്‍!
അഭിവാദനങ്ങള്‍!

മഷിതണ്ട് said...

chuvappinte jeevathalam kondu mazha peeyyikkan sramikkunna saghavinu nooru chuvappan abivadyangal

Nikhil.P.P UDINUR said...

ലാല്‍ സലാം

Unknown said...

റെഡ് സല്യൂട്ട്

Unknown said...

റെഡ് സല്യൂട്ട്