
__________
നിന്നോടൊന്ന് ഖേദം
പ്രകടിപ്പിച്ചോട്ടെ,..
ഒന്നുമുണ്ടായിട്ടല്ല
നാളെ ഞാന്‍ നിന്നെ
ചീത്തപറഞാലോ...?
ചിലപ്പോള്‍
തല്ലിയെന്നും വരാം
എന്തിനു കൊല്ലാന്‍
ആയുധം വരെ
എടുത്തെന്നിരിക്കാം
മൂര്‍ച്ചയേറിയ
കഠാരായാല് ചിലപ്പോള്‍
നിന്റെ ഹൃദയം
പിളര്‍ന്നു ഞാന്‍
പൊട്ടിച്ചിരിച്ചേക്കാം ..
ഒന്നും മനപൂര്‍വ്വമല്ല..
ഇന്നലെ ഒരു ഇടയന്റെ
ലേഖനത്തില്‍ തട്ടി
മുഖമടിച്ചു വീണെന്റെ
ബോധം പോയതാ .
ഉണര്‍ന്നപ്പോള്‍..
ഉള്ളിലെ മനുഷ്യനെ,...
വിപ്ലവ ജ്വാലയെ,..
മതം വിഴുങ്ങി,,,,
.............അനില്‍ കുര്യാത്തി