അനില്‍ കുര്യാത്തിയുടെ വിപ്ലവകവിതകള്‍

Pages

Thursday, December 31, 2009

നാണിക്കൂ മലനാടെ,..നാണിക്കൂ മലനാടെ,..

_______________________
കുട്ടി ,...
നീ കണ്ണൂരില്‍ വിതച്ചത്
വംശഹത്യക്ക് വാളെടുത്ത മഹാന്‍റെ
വീരസ്യങ്ങളല്ലേ?

അറിയുക നീ ,..
നിന്നെ സ്വര്‍ഗത്തിലെക്കുയര്ത്തിയ
വിരല്‍ നഖപ്പാടുകള്‍
ഒരുനാളെന്‍റെ
ചുവന്ന പുലരിയിലലിയും

അന്ന് കാലത്തിന്‍റെ
കരഘോഷം കേട്ടുണരുന്ന
യുവത നിന്നെ
കല്‍ത്തുറൂങ്കുകള്‍ക്കുള്ളിലെ
ബലിതറകളില്‍
തളക്കും,......

അവിടെ നീ കൊയ്യും
കണ്ണൂരില്‍ നീ വിതച്ച
വിഷം കുടിച്ചു
നീ അവിടെ പിടഞ്ഞ് ഒടുങ്ങും

1 പേര്‍ അഭിവാദ്യം അര്‍പ്പിച്ചു:

Krishna said...

അവിടെ നീ കൊയ്യും
കണ്ണൂരില്‍ നീ വിതച്ച
വിഷം കുടിച്ചു
നീ അവിടെ പിടഞ്ഞ് ഒടുങ്ങും

ഇതെന്നാ വിപ്ലവമാ സഖാവേ?